മൊബൈല്‍ ഫോണ്‍, ഇ- മെയില്‍, സമൂഹമാധ്യമ പേജുകള്‍ തുടങ്ങിയ എല്ലാ സേവനങ്ങള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് തോന്നുന്ന പാസ്‌വേഡുകളായിരിക്കും നമ്മള്‍ ഉപയോഗിക്കുക. പാസ്‌വേഡുകള്‍ അതീവ രഹസ്യമാണെന്നാണ് നമ്മുടെ വിശ്വാസം. എന്നാല്‍ അങ്ങനെയല്ല. പല പാസ്‌വേഡുകളും സൈബര്‍ ക്രിമിനലുകള്‍ക്കും ഹാക്കര്‍മാര്‍ക്കും എളുപ്പം ഹാക്ക് ചെയ്യാന്‍ പറ്റുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

സെക്യൂരിറ്റി സൊല്യൂഷന്‍സ് കമ്ബനിയായ നോര്‍ഡ്പാസ് എല്ലാ വര്‍ഷവും 200 പാസ്‌വേഡുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കാറുണ്ട്. ഹാക്കര്‍മാര്‍ക്ക് നിമിഷ നേരം കൊണ്ട് ഹാക്ക് ചെയ്യാന്‍ പറ്റുന്ന പാസ്‌വേഡുകളാണ് ഈ പട്ടികയിലുള്ളത്. വാസ്തവത്തില്‍ പലതും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്നു. ഒരു പാസ്‌വേഡ് എത്ര തവണ ഉപയോഗിച്ചുവെന്നും അത് ഹാക്ക് ചെയ്യാന്‍ എത്ര സമയമെടുക്കുമെന്നും ലിസ്റ്റ് വിശദമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ പട്ടികയില്‍ ധാരാളം പേരുകള്‍ പാസ്‌വേഡുകളായി ഉണ്ട്. അവയില്‍ പലതും ഇന്ത്യന്‍ പേരുകളാണ്. ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാന്‍ പാസ്‌വേഡായി ഉപയോഗിക്കുന്ന പേരുകളാണ് ഈ പേരുകളില്‍ ഉള്ളത്. ഇതില്‍ ഏതെങ്കിലും നിങ്ങളുടെ പാസ്‌വേഡായി ഉണ്ടെങ്കില്‍, ഇപ്പോള്‍ തന്നെ മാറ്റിക്കോളു..

Aditya, Ashish, Anjali, Archana, Anuradha, Deepak, Dinesh, Ganesh, Gaurav, Gayatri, Hanuman, Hari Om, Harsh, Krishna, Khushi, Kartiki, Lakshmi, Sundar, Manisha, Manisha, Mahesh, Naveen, Nikhil, Priyanka, Prakash, Poonam, Prashant, Prasad, Pankaj, Pradeep, Praveen, Rashmi, Rahul, Rajkumar, Rakesh, Ramesh, Rajesh, Sai Ram, Sachin, Sanjay, Sandeep, Mashuk, Suresh, Santosh, Simran, Sandhya, Dhupdar, Jhankaar, Vishal

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക