യുഎഇയില്‍ ഇന്‍റര്‍നെറ്റ് കോളിങിനായി 17 വോയ്സ് ആപ്പുകളാണ് (വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍) അനുവദിച്ചിട്ടുള്ളതെന്ന് ടെലി കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. അനധികൃതമായി വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് അതോറിറ്റി വ്യക്തമാക്കി. നാട്ടിലേക്ക് വിളിക്കാനായി പ്രവാസികള്‍ സൗജന്യ ഇന്‍റര്‍നെറ്റ് കോളിങ് ആപ്പുകളെയാണ് ആശ്രയിക്കുന്നത്.

ലോകത്തിലെ ഏറ്റവും വേഗമേറിയ, നിലവാരമുള്ള മൊബൈല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങളാണ് യുഎഇ നല്‍കുന്നത്. ഇന്‍റര്‍നെറ്റ് കോളിങ് നിയന്ത്രിക്കുന്ന നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. അതേസമയം വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ (വിപിഎന്‍) ഉപയോഗിച്ച്‌ ഇന്‍റര്‍നെറ്റ് ഫോണ്‍ ചെയ്യുന്നത് യുഎഇയില്‍ നിരോധിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഎഇയില്‍ അനുമതിയുള്ള 17 വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആപ്ലിക്കേഷനുകള്‍.

മൈക്രോസോഫ്റ്റ് ടീംസ്.

സ്കൈപ്പ് ഫോർ ബിസിനസ്സ്

ബ്ലാക്ബോര്‍ഡ്

സൂം

ഗൂഗിള്‍ ഹാങൗട്ട്സ് മീറ്റ്

സിസ്കോ വെബെക്സ്സ്

അവായാ സ്പേസസ്

ബ്ലൂജീന്‍സ്

സ്ലാക്

ബോട്ടിം

എച്ച്‌ഐയു മെസഞ്ചര്‍

വോയ്കോ

സി മി

എച്ച്‌ഐയു മെസഞ്ചര്‍

വോയ്കോ

ഇത്തിസലാത്ത് ക്ലൗഡ് ടോക്ക് മീറ്റിങ്

മാട്രിക്സ്

ടുടോക്ക്

കോമറ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക