തൃശൂര്‍: അതിരപ്പിള്ളി കണ്ണന്‍കുഴിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മാള പുത്തന്‍ചിറ സ്വദേശി ആഗ്നിമിയ ആണ് മരിച്ചത്. ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ പിതാവ് നിഖില്‍, നിഖിലിന്റെ ഭാര്യാ പിതാവ് ജയന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരത്തോടെയാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും നേരെ കാട്ടാന ആക്രമണമുണ്ടാകുന്നത്. പിതാവ് നിഖിലിനൊപ്പം ബന്ധുവിന്റെ സഞ്ചയനത്തിന് എത്തിയതായിരുന്നു ആഗ്ന. കണ്ണന്‍കുഴി പാലത്തിന് സമീപം വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ ചവിട്ടേറ്റ ആഗ്നിയെ ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴിയാണ് മരിച്ചത്. മാള കുട്ടഞ്ചിറ സ്വദേശിയാണ് നിഖില്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക