സ്വന്തമായി ഒരു ഓണ്‍ലൈൻ പാസ്‌വേഡ് എങ്കിലും ഇല്ലാത്തവര്‍ ഇന്ന് അപൂര്‍വമായിരിക്കും. നിങ്ങള്‍ അവസാനമായി പാസ്‌വേഡ് മാറ്റിയതെന്ന് എന്നാണെന്ന് ഓര്‍മ്മയുണ്ടോ? ഏതായാലും നിങ്ങളുടെ പാസ്‌വേഡുകള്‍ മാറ്റാനുള്ള ശരിയായ സമയം ഇതാണെന്ന് തോന്നുന്നു. കാരണം, സൈബര്‍ സുരക്ഷാ വിദഗ്ധരായ NordPass ഏറ്റവും സാധരണായി ആളുകള്‍ ഉപയോഗിക്കുന്നതും ഒട്ടും സുരക്ഷിതല്ലാത്തതുമായ 10 ഓണ്‍ലൈൻ പാസ്‌വേഡുകള്‍ ഏതൊക്കെയാണന്ന് വെളുപ്പിടുത്തിയിരിക്കുകയാണ്. ആ ലിസ്റ്റില്‍ നിങ്ങളുടെ ഓണ്‍ലൈൻ പാസ്‌വേഡുകളും ഉണ്ടെങ്കില്‍ ഓര്‍ക്കുക നിങ്ങളുടെ വിവരങ്ങള്‍ ഒട്ടും സുരക്ഷിതമല്ല.

ദശലക്ഷക്കണക്കിന് വ്യക്തികള്‍ ഇപ്പോഴും വളരെ അടിസ്ഥാനപരമായ കോഡുകളെ തങ്ങളുടെ പാസ്‌വേഡുകള്‍ ആയി ആശ്രയിക്കുന്നത് തുടരുന്നു എന്നാണ് NordPass സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. അവരുടെ അക്കൗണ്ടുകള്‍ ആക്സസ് ചെയ്യാൻ വളരെ എളുപ്പമാണന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ‘123456’, ‘qwerty’ അല്ലെങ്കില്‍ ‘password’ പോലുള്ള പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതിന്‍റെ അപകടസാധ്യതയെക്കുറിച്ച്‌ വിദഗ്ധരില്‍ നിന്നുള്ള തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും, ലോകമെമ്ബാടുമുള്ള ആളുകള്‍ക്കിടയില്‍ ഇവ ഇന്നും ഒരു ജനപ്രിയ തെരഞ്ഞെടുപ്പായി തുടരുകയാണത്രേ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൈബര്‍ ന്യൂസ് ഇൻവെസ്റ്റിഗേഷൻ ടീം പറയുന്നതനുസരിച്ച്‌, 2023 -ല്‍ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന 10 പാസ്‌വേഡുകളില്‍ 123456, 123456789, qwerty, password, 12345, qwerty123, 1q2w3e, 12345678, 111111, 12345678910 എന്നിങ്ങനെ പ്രവചിക്കാവുന്ന കോഡുകള്‍ ഉള്‍പ്പെടുന്നു. നിര്‍ഭാഗ്യവശാല്‍, പാസ്‌വേഡുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണന്നും പാസ്‌വേഡുകള്‍ നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിലേക്കുള്ള ഗേറ്റ്‌വേ ആണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണന്നും ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവേ നോഡ്പാസ്സ് സിഇഒ ജോനാസ് കാര്‍ക്ലി അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് തടയാൻ ശക്തമായ ഒരു പാസ്‌വേഡ് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അക്കങ്ങള്‍, ചിഹ്നങ്ങള്‍, ചെറിയക്ഷരങ്ങള്‍, വലിയക്ഷരങ്ങള്‍ എന്നിവയുടെ മിശ്രിതം ഉള്‍പ്പെടുന്ന ഒരു നീണ്ട പാസ്‌വേഡ് സൃഷ്‌ടിക്കുന്നതാണ് പരമാവധി സുരക്ഷിതം എന്നാണ് സൈബര്‍ സുരക്ഷാവിദഗ്ദര്‍ പറയുന്നത്. സാധാരണയായി ഉപയോഗിക്കുന്നതും എളുപ്പത്തില്‍ ഊഹിക്കാവുന്നതുമായ പാസ്‌വേഡുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുകയും വേണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക