ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ പട്ടികയില്‍ ആദ്യ 10-ല്‍ ഇടം നേടി ദീപിക പദുകോണ്‍ (Deepika Padukone). ഈ പട്ടികയില്‍ ഇടം നേടുന്ന ഏക ഇന്ത്യാക്കാരിയാണ് ദീപിക. മികച്ച സൗന്ദര്യത്തിന്‍റെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്തിറക്കിയത്.

ഈ പട്ടികയില്‍ ഹോളിവുഡ് നടി ജോഡി കോമര്‍ (Jodie Comer) ഒന്നാമതെത്തി. ബിയോണ്‍സും കിം കര്‍ദാഷിയാനും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. യുകെ ആസ്ഥാനമായുള്ള പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജൂലിയന്‍ ഡി സില്‍വയാണ് അടുത്തിടെ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടിക പുറത്തിറക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടി’ (Golden Ratio of Beauty) എന്ന പുരാതന ഗ്രീക്ക് ശാസ്ത്രമാണ് ഇദ്ദേഹം അടിസ്ഥാനമാക്കിയത്. സ്ത്രീ സൗന്ദര്യം അളക്കാനായി പുരാതന ഗ്രീക്കുകാര്‍ രൂപപ്പെടുത്തിയ ഒരു ഗണിത സമവാക്യമാണ് ഗോള്‍ഡന്‍ റേഷ്യോ. ‘ഗോള്‍ഡന്‍ റേഷ്യോ ഓഫ് ബ്യൂട്ടി’ അടിസ്ഥാനമാക്കി അദ്ദേഹം ഏറ്റവും പുതിയ കമ്ബ്യൂട്ടറൈസ്ഡ് മാപ്പിംഗ് ആവിഷ്ക്കരിയ്ക്കുകയും ലോകത്തെ ഏറ്റവും സുന്ദരികളായ സ്ത്രീകളെ കണ്ടെത്തുകയുമായിരുനു. പട്ടികയില്‍ ജോഡി കോമറാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയെന്നും നടി ദീപിക പദുക്കോണിന് ഒമ്ബതാം സ്ഥാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജോഡി കോമറിന്‍റെ കണ്ണുകള്‍, പുരികങ്ങള്‍, മൂക്ക്, ചുണ്ടുകള്‍, താടി, താടിയെല്ല്, മുഖത്തിന്‍റെ ആകൃതി എന്നിവ ഗോള്‍ഡന്‍ റേഷ്യോയോട് ഏറ്റവും അടുത്താണ് എന്ന് ഡോ. ജൂലിയന്‍ ഡി സില്‍വ പറഞ്ഞു. 98.7% ആണ് ജോഡി കോമര്‍ നേടിയ സ്കോര്‍. അതായത് ഏറ്റവും ഉയര്‍ന്ന ഗോള്‍ഡന്‍ റേഷ്യോ നേടിയിരിയ്ക്കുന്നത് ജോഡി കോമറാണ്.

രണ്ടാം സ്ഥാനത്ത് സെന്‍ഡയ ആണ്. 94.37% ആണ് ഇവരുടെ സ്കോര്‍. അതേ സമയം, ബെല്ല ഹഡിഡ് (94.35%) മൂന്നാം സ്ഥാനത്തും ബിയോണ്‍സ് (92.44%) നാലാം സ്ഥാനത്തും അരിയാന ഗ്രാന്‍ഡെ (91.81%) അഞ്ചാം സ്ഥാനത്തും ടെയ്‌ലര്‍ സ്വിഫ്റ്റ് ആറാം സ്ഥാനത്തും (91.64%), ജോര്‍ദാന്‍ ഡണ്‍ ഏഴാം സ്ഥാനത്തും (91.39%) ), കിം കര്‍ദാഷിയാന്‍ (91.28%), എട്ടാം സ്ഥാനത്തും എത്തി. ഇന്ത്യന്‍ സുന്ദരി ദീപിക പദുകോണ്‍ (91.22%) ഒന്‍പതാം സ്ഥാനത്തും ഹോയോന്‍ ജംഗ് (89.63%) പത്താം സ്ഥാനത്തും എത്തി.

ലോകത്തെ ആദ്യ 10 സുന്ദരിമാരില്‍ ഇടം നേടിയതിന് പിന്നാലെ ദീപികയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യയിലെ ഏറ്റവും സുന്ദരിയായ നടിയാണ് ദീപിക പദുകോണ്‍ എന്ന കാര്യത്തില്‍ സംശയമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക