തിരുവനന്തപുരം: ദേവികുളം മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. രാജേന്ദ്രന് എതിരായ നടപടിക്കു ജില്ലാ കമ്മിറ്റി നല്‍കിയ ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് പുറത്താക്കല്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ രാജേന്ദ്രന്‍ വീഴ്ച വരുത്തിയതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല. പ്രചാരണങ്ങളില്‍ നിന്നും വിട്ടുനിന്ന രാജേന്ദ്രന്‍, ദേവികുളത്ത് ഇടതു വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കമ്മീഷന്‍ കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമ്മീഷന്‍ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എസ് രാജേന്ദ്രനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി വിശദീകരണം തേടി. എന്നാല്‍ ഒരു മറുപടിയും നല്‍കാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ വിട്ടുനില്‍ക്കുകയും ചെയ്തു. സ്വന്തം നാട് ഉള്‍പ്പെടുന്ന മൂന്നാര്‍ ഏരിയാ സമ്മേളനത്തിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക