സിപിഎമ്മിന് കനത്ത തിരിച്ചടിയായി ഹൈക്കോടതിവിധി. 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന എല്ലാ രാഷ്ട്രീയ പരിപാടികളും കോടതി നിരോധിച്ചു. ഇതോടുകൂടി സി പി എം കാസർഗോഡ് ജില്ലാ സമ്മേളനം അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകത എന്ന് കോടതി ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പോലും 50 ആളുകൾ എന്ന് നിഷ്കർഷിച്ചരിക്കുമ്പോൾ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.

കാസർകോട് ജില്ലയിൽ നേരത്തെ പൊതു പരിപാടികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കളക്ടർ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സമ്മേളനം കണക്കിലെടുത്താണ് തീരുമാനം പിൻവലിച്ചത് എന്ന് ആരോപണം ഉയർന്നു വന്നിരുന്നു. ഇതോടുകൂടി തൃശൂർ, കാസർകോട് ജില്ലാ സമ്മേളനം സിപിഎം വെട്ടിച്ചുരുക്കി. സമ്മേളനങ്ങൾ നാളെ അവസാനിക്കും. സിപിഎം നിലപാടിനുള്ള കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക