രാജ്യത്ത് കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്കാണ് യോഗം. ആരോഗ്യ മന്ത്രി ഉള്‍പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ് . ഇന്ന് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കും. മൂന്നാം തരംഗത്തിന്‍റെ സൂചന നല്‍കിയാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം രോഗബാധിതരുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലത്തിന്‍റെ വിലയിരുത്തല്‍. 513 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക