തിരുവല്ല: ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രാവിലെ 11ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഏതാനും ദിവസം മുമ്ബ് എ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ തിരുവല്ല സൗത്ത് ബ്ലോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. എന്നാല്‍, വിഭാഗീയ പ്രവര്‍ത്തനത്തെ തുടര്‍ന്ന് മൂന്നു ദിവസത്തിനകം ഡി.സി.സി നേതൃത്വം ഇടപെട്ട് പിരിച്ചുവിടുകയും പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും ചെയ്തു.

ഈ സാഹചര്യം വിശദീകരിക്കാനാണ് ഡി.സി.സി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്ബില്‍, ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ യോഗം ചേര്‍ന്നത്. യോഗം നടക്കുന്നതിനിടെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക