തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചു. ഘാന, നൈജീരിയ, യുകെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്ഒരു 11 വയസ്സുകാരനും ഇന്ന് ഒമിക്രോണ്‍ സ്ഥീരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതോടെ സംസ്ഥാനത്ത് മാത്രം ഒമിക്രോണ്‍ കേസുകള്‍ 24 ആയി. സംസ്ഥാനത്ത് ഒറ്റ ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവുമുയര്‍ന്ന ഒമിക്രോണ്‍ കണക്കാണ് ഇന്നത്തേത്.

എറണാകുളത്തെത്തിയ ആറുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളത്ത് സ്ഥിരീകരിച്ച ആറ് കേസുകളില്‍ രണ്ട് പേര്‍ യുകെയില്‍ നിന്നുള്ളവരാണ്. രണ്ടുപേര്‍ ടാന്‍സാനിയയില്‍ നിന്നും രണ്ടുപേര്‍ ഘാനയില്‍ നിന്നും വന്നവരാണ്. 18,19 തിയതികളിലായി എത്തിയ ആറുപേരും എയര്‍പോര്‍ട്ട് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ പ്രത്യേകം ചികിത്സയിലായിരുന്നു. ഇതിനാല്‍ മറ്റു സമ്ബര്‍ക്കങ്ങളില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നൈജീരിയയില്‍ നിന്നും വന്ന ദമ്ബതികള്‍, പതിനെട്ടാം തിയതി യുകെയില്‍ നിന്നെത്തിയ 51കാരി എന്നിവരാണ് തിരുവനന്തപുരത്തെ മൂന്ന് കേസുകള്‍. ഇതില്‍ നൈജീരിയയില്‍ നിന്നെത്തിയ ദമ്ബതികളുടെ സമ്ബര്‍ക്കപട്ടികയില്‍ രണ്ട് മക്കളുണ്ട്. കേസുകളുടെ എണ്ണം പെട്ടെന്ന് കൂടുമ്ബോഴും അധികവും മറ്റു രാജ്യങ്ങളില്‍ നിന്നെത്തിയവരോ അടുത്ത സമ്ബര്‍ക്കത്തിലുള്ളവരോ ആണെന്നത് സംസ്ഥാനത്ത് വ്യാപനമുണ്ടായിട്ടില്ലെന്ന നേരിയ ആശ്വാസം നല്‍കുന്നുണ്ട്.

എന്നാല്‍ എറണാകുളത്ത് സ്വയം നിരീക്ഷണം ലംഘിച്ചയാളിലൂടെ വ്യാപനമുണ്ടായേക്കുമെന്ന ആശങ്ക ശക്തമായി നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ സമൂഹവ്യാപന സാധ്യത മുന്നില്‍ക്കണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി കൊവിഡ് പോസിറ്റീവാകുന്നവരുടെ സാംപിളുകളും ജനിതക പരിശോധനയ്ക്കയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക