കോട്ടയം: സഹോദരനുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി കുറ്റിക്കാട്ടില്‍ ഒളിച്ച പെണ്‍കുട്ടിയെ രാവിലെ കണ്ടെത്തി. ഒരു രാത്രി മുഴുവന്‍ വീട്ടുകാരെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ പെണ്‍കുട്ടിയെ സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവില്‍ രാവിലെ ആറരയോടെയാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തുന്നത്.

കറുകച്ചാല്‍ പൂണിക്കാവ് സ്വദേശിനിയായ ഒമ്ബതാംക്ലാസ് വിദ്യാര്‍ഥിനിയാണ് വീട്ടുകാരെയും നാടിനെയും ആശങ്കയിലാക്കി ‘ഒളിച്ചത്’. വെള്ളാവൂര്‍ ഏറത്തുവടകര ആനക്കല്ല് ഭാഗത്ത് ഇന്നലെ രാത്രി 7.30നാണ് സംഭവം. ഒറ്റയ്ക്കു നടന്നുവരുന്നതു കണ്ട് നാട്ടുകാര്‍ ‘എവിടെപ്പോകുന്നു’ എന്നു ചോദിച്ചതോടെ പെണ്‍കുട്ടി സമീപത്തെ കാടും പടര്‍പ്പും നിറഞ്ഞ തോട്ടത്തിലേക്കു ചാടി ഓടിമറയുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് രാത്രി വൈകിയും കുട്ടിക്കായി തിരച്ചില്‍ തുടര്‍ന്നിരുന്നു. സഹോദരന്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. പതിവിലും വൈകിയാണ് പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയത്. വൈകാനിടയായ കാരണം ചോദിച്ച സഹോദരന്‍ പെണ്‍കുട്ടിയെ ശാസിക്കുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്നാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. സന്ധ്യയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. രാത്രി ഏഴരയോടെ ആനക്കല്ല് ഭാഗത്ത് പെണ്‍കുട്ടി റോഡിലൂടെ നടന്നുപോകുന്നത് കണ്ടതായി പ്രദേശവാസികള്‍ കണ്ടിരുന്നു. എവിടെപ്പോകുന്നുവെന്ന് ചോദിച്ചതോടെ, കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക