ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 90 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ പത്ത് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് മാത്രം രോഗികളുടെ എണ്ണം 20 ആയി.

നിലവില്‍ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുകല്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. സംസ്ഥാനത്ത് 32 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ഒമൈക്രോണ്‍ ബാധിതരുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണ് ഇത്. രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തല
ത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ജെനോം സ്വീകന്‍സിങ് ഫലപ്രദമായി നടപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക