AutomotiveCyberEntertainmentIndiaLife Style

ഇന്ത്യയിൽ ഒന്ന് മാത്രം! റോഡിലൊരു കിക്കിടിലൻ മിനി ബുള്ളറ്റ്! ‘എനിക്കും വേണം…എനിക്കും വേണം’ എന്ന് സോഷ്യൽ മീഡിയ.

രാജ്യ തലസ്ഥാനത്ത് പ്രത്യേക്ഷപ്പെട്ട ഒരു മിനി ബുള്ളറ്റിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. ദില്ലി സ്ട്രീറ്റിലാണ് കലക്കൻ ലുക്കിൽ പിങ്ക് നിറത്തിൽ ഒരു മിനി ബുള്ളറ്റ് ഓടിക്കുന്ന മനുഷ്യൻ പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരങ്ങൾക്കകമാണ് മിനി ബുള്ളറ്റ് റൈഡറുടെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കിയത്.

ad 1

റാംമി റൈഡർ എന്ന ഉപയോക്താവാണ് പിങ്ക് നിറത്തിലുള്ള മിനി ബുള്ളറ്റ് ഓടിക്കുന്നതിൻ്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘മിനി ബുള്ളറ്റ് (പിങ്കി) ഇന്ത്യയിൽ 1 മാത്രം’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാഹനം സൈക്കിളിനേക്കാൾ ചെറുതാണെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്. ദില്ലി നഗരത്തിൽ ആ നിമിഷത്തിൽ ഉണ്ടായിരുന്നവരെല്ലാം ഒറ്റ നോട്ടത്തിൽ തന്നെ മിനി ബുള്ളറ്റ് കണ്ട് അമ്പരന്നു. എവരും വിശേഷങ്ങളറിയാനായും തിക്കിതിരക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

സോഷ്യൽ മീഡിയയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. വീഡിയോ കണ്ടവരെല്ലാം വണ്ടറടിച്ചു എന്ന് തന്നെ പറയാം. എല്ലാവർക്കും അറിയേണ്ടത് ഒന്നുമാത്രം. എവിടെ നിന്നാണ് ഈ മിനി ബുള്ളറ്റ് വാങ്ങിയത്. അത്ഭുതത്തോടെയാണ് ഏവരും ആ ചോദ്യം ചോദിക്കുന്നത്. ‘എനിക്കും വേണം… എനിക്കും വേണം…’ ഈ മിനി ബുള്ളറ്റ് എന്ന് പറയുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം.

ad 3

‘ഇത് വളരെ മനോഹരമാണ്, എനിക്കത് വേണം, എന്ത് വിലയും നൽകാമെന്ന് പറയുന്നവരും കുറവല്ല. അപകട മരണ സാധ്യത കുറയ്ക്കുന്നതാണ് മിനി ബുള്ളറ്റിൻ്റെ വലിപ്പകുറവ് എന്നും ചിലർ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. ഈ ബൈക്ക് കാണാൻ വളരെ മനോഹരമാണെന്നും ഇത്തരം ബൈക്കുകൾ കൂടുതൽ ഉണ്ടാകട്ടെ എന്നും അഭിപ്രായം പങ്കുവയ്ക്കുന്നവരുണ്ട്. എവിടെ നിന്നാണ് എങ്ങനെയാണ് ഈ ബുള്ളറ്റ് കിട്ടിയതെന്ന ചോദ്യങ്ങളും നിരവധിയാണ്.

ad 5

ഒടുവിൽ റാംമി റൈഡർ തന്നെ ഈ മിനി ബുള്ളറ്റിൻ്റെ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ആക്ടിവ സ്കൂട്ടറിനെയാണ് ഈ രൂപത്തിലേക്ക് മാറ്റിയതെന്നാണ് റാമി റൈഡർ വെളിപ്പെടുത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button