ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂട്ടറിലെത്തിയ സംഘം യുവതിയുടെ മൊബൈല്‍ തട്ടിപ്പറിച്ച്‌
ജനമധ്യത്തിലൂടെ വലിച്ചിഴക്കുന്ന വീഡിയോ പുറത്ത്. ഷാലിമാര്‍ ബാഗിലാണ് ഞെട്ടിക്കുന്ന സംഭവം. മൊബൈല്‍ തട്ടിപ്പറിച്ച ശേഷം സ്‌കൂട്ടറിലെത്തിയ അക്രമിസംഘം തിരക്കേറിയ റോഡില്‍ കൂടി 100 മീറ്ററോളം യുവതിയെ വലിച്ചിഴക്കുകയും ചെയ്തു.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് യുവാക്കള്‍ വളവ് തിരിഞ്ഞ് സ്കൂട്ടറില്‍ എത്തുന്നതും ഇവരുടെ പിന്നിലിരിക്കുന്ന ആള്‍ യുവതിയെ വലിച്ചിഴക്കുന്നതുമാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

100 മീറ്ററോളം വലിച്ചിഴച്ച ശേഷം തിരക്കേറിയ റോഡില്‍ യുവതിയെ ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.ഷാലിമാര്‍ ബാഗിലെഫോര്‍ട്ടീസ് ആശുപത്രിയില്‍ ജോലിചെയ്യുന്ന യുവതിയാണ് അക്രമികളുടെ ക്രൂര മര്‍ദ്ദനത്തിനിരയായത് . ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക