തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു, ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നൽകിയ കത്ത് പുറത്ത്. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറിൽ അവസാനിക്കുന്നതിനാൽ അദ്ദേഹത്തിന് കാലാവധി നീട്ടി നൽകണമെന്നു പ്രോ ചാൻസലർ എന്ന രീതിയിൽ നിർദേശിക്കുകയാണെന്ന് കത്തിൽ പറയുന്നു.

യൂണിവേഴ്സിറ്റി നേട്ടങ്ങൾ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലാണ്. പുതിയ റിസർച് ഡയറക്ടറേറ്റ് തുടങ്ങാൻ അദ്ദേഹം മുൻകൈ എടുത്തു. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടി നൽകുന്നത് സർവകലാശാലയ്ക്കു ഗുണകരമാകും. കണ്ണൂർ സർവകലാശാലയുടെ നിയമങ്ങൾ അനുസരിച്ച് വൈസ് ചാൻസലറെ രണ്ടാമത് നിയമിക്കുന്നതിനു തടസ്സമില്ല. പ്രായം സംബന്ധിച്ച നിയന്ത്രണവുമില്ലെന്നും കത്തിൽ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക