ആലുവ: ഹെലികോപ്‌ടര്‍ അപകടത്തില്‍ മരണപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട സര്‍ക്കാര്‍ അഭിഭാഷക രശ്‌മിത രാമചന്ദ്രനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ ഗോപാലകൃഷ്‌ണക്കുറുപ്പ്. എന്തു നടപടിയാണുണ്ടാകുക എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും എജി വ്യക്തമാക്കി. ആലുവ ഗസ്‌റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനമായുള്ള കൂടിക്കാഴ‌്‌ചയ‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് എജി ഇക്കാര്യം സൂചിപ്പിച്ചത്.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയെ സാധാരണം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ‘ഒരു സാധാരണ കൂടിക്കാഴ്‌ച, അതിനപ്പുറത്തേക്ക് ഒന്നുമില്ല. അഡ്വക്കേറ്റ് ജനറലിന് മുഖ്യമന്ത്രിയെ കാണുന്നതിന് പ്രത്യേക വിഷയം വേണമെന്നില്ല. നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും, നിയമോപദേശം കൊടുക്കാനുമൊക്കെയുണ്ടാകും’എജി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്, അത് കോടതിയില്‍ ഇരിക്കുന്ന കാര്യമല്ലേയെന്നും, അതിനെ കുറിച്ച്‌ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നുമായിരുന്നു എജിയുടെ മറുപടി. ഗവര്‍ണര്‍ പറഞ്ഞകാര്യങ്ങളൊന്നും താന്‍ ശ്രദ്ധിച്ചിട്ടില്ല. ഗവര്‍ണര്‍ എന്നോടൊന്നും ചോദിച്ചിട്ടുമില്ല, ഞാന്‍ കൊടുത്തിട്ടുമില്ല. ഗവര്‍ണര്‍ക്കല്ല സര്‍ക്കാരിനാണ് താന്‍ നിയമോപദേശം കൊടുക്കുന്നതെന്നും അഡ്വ. ജനറല്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക