അമിതാബച്ചന്റേയും ഭാര്യ ജയാ ബച്ചന്റെയും സ്വത്ത് വിവരം കേട്ട് ഞെട്ടി ഇരിയ്ക്കുകയാണ് ആരാധകർ. സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തതോടെയാണ് താരം സ്വത്തു വിവരം വെളിപ്പെടുത്തിയത്. ഭർത്താവ് അമിതാഭ് ബച്ചന്റേത് ഉള്‍പ്പടെ 1,578 കോടി രൂപയുടെ ആസ്തി വിവരമാണ് സമർപ്പിച്ചത്.

തുടർച്ചയായി അഞ്ചാം തവണയാണ് സമാജ്‌വാദി പാർട്ടി ജയാ ബച്ചനെ നാമനിർദേശം ചെയ്യുന്നത്. 2004 മുതല്‍ ജയാ ബച്ചൻ പാർട്ടി അംഗമാണ്. ചൊവ്വാഴ്ചയാണ് ജയാ ബച്ചൻ രാജ്യസഭയില്‍ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍, 2022-23 സാമ്ബത്തിക വർഷത്തില്‍ ജയാ ബച്ചന്റെ ആസ്തി 1,63,56,190 രൂപയും അമിതാഭ് ബച്ചന്റെ ആസ്തി 273,74,96,590 രൂപയുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ ഇരുവരുടെയും 7 ആഡംബര കാറുകളും, 90 കോടിയുടെ ആഭരണവും ഉള്‍പ്പെടുന്നു. ജയാ ബച്ചന്റെ ബാങ്ക് ബാലൻസ് പത്തുകോടിയില്‍ കൂടുതലും അമിതാഭ് ബച്ചന്റേത് 120 കോടി രൂപയിലധികവുമാണ്. ഇവരുടെ ജംഗമ വസ്തുക്കളുടെ ആസ്തി 849.11 കോടി രൂപയും സ്ഥാവര ആസ്തി 729.77 കോടി രൂപയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക