കണ്ണൂര്‍: സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വിയോഗ വാര്‍ത്ത പങ്കുവെച്ച പോസ്റ്റിന് കീഴില്‍ ചിരിച്ചുകൊണ്ട് പ്രതികരിച്ച ഡോക്ടര്‍ക്കെതിരെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ മുഹമ്മദ് അഷറഫിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് പരാതി ഉയര്‍ന്നിരിക്കുന്നത്.

കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒക്ക് കല്യാശേരി മണ്ഡലം ബിജെപി അദ്ധ്യക്ഷന്‍ സിവി സുമേഷാണ് പരാതി നല്‍കിയത്. രാജ്യത്തെയും സൈന്യത്തെയും അപമാനിക്കുന്ന രീതിയിലായിരുന്നു ആരോപണ വിധേയനായ ഡോക്ടറുടെ പ്രതികരണമെന്ന് പരാതിയില്‍ പറയുന്നു. പോസ്റ്റിന് കീഴില്‍ ഡോക്ടര്‍ ചിരിക്കുന്ന റിയാക്ഷന്‍ രേഖപ്പെടുത്തിയതിന്റെ സ്‌ക്രീന്‍ഷോട്ടും സമര്‍പ്പിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തില്‍ നിരവധി പരാതികളാണ് അപകടത്തിന് പിന്നാലെ ഉയര്‍ന്നിട്ടുള്ളത്. രാജ്യം മുഴുവന്‍ സൈനിക മേധാവിയുടെയും സംഘത്തിന്റെയും വേര്‍പാടില്‍ വേദനിച്ചപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പങ്കുവെച്ചതിന് താഴെ ആവേശത്തോടെ ‘ഹഹ’ റിയാക്ഷന്‍ ഇട്ടവര്‍ നിരവധിയാണ്. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക