വിദേശരാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തില്‍
അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി.ജനുവരി 31 ഒന്ന് വരെയാണ് അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടിയതെന്ന് DGCA വ്യക്തമാക്കി.

നേരത്തെ രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഡിസംബര്‍ 15 മുതല്‍ അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് നീക്കാന്‍ തീരുമാനം DGCA കൈകൊണ്ടെങ്കിലും വിദേശ രാജ്യങ്ങളില്‍ ഒമൈക്രോണ്‍ വകഭേദം വ്യാപകമായ സാഹചര്യത്തിലാണ് വിലക്കുകള്‍ നീട്ടിയത്. ജനുവരി 31ന് ശേഷമുള്ള കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ വിലക്കുകള്‍ പിന്‍വലിക്കുകയുള്ളുവെന്ന് DGCA അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക