ഡിജിറ്റല്‍ പേമെന്റുകള്‍ ഇപ്പോള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. ഗൂഗിള്‍ പേയോ ഫോണ്‍ പേയോ ഉപയോഗിക്കാത്ത ദിവസങ്ങള്‍ ഇപ്പോള്‍ നമ്മുടെ നിത്യ ജീവിതത്തിലുണ്ടാവില്ല. സാധാരണ ബേക്കറിയില്‍ പോയി ഭക്ഷണം കഴിക്കുന്നതിന് പോലും നമ്മള്‍ ഇപ്പോള്‍ യുപിഐയെ ആശ്രയിക്കുന്നുവെന്ന് പറഞ്ഞാലും അത്ഭുതമില്ല.

എന്നാല്‍ വിപണിയില്‍ ഗൂഗിള്‍ പേയുടെയും ഫോണ്‍ പേയുടെയും ആധിപത്യം ഒരുപാട് വര്‍ധിക്കുന്നുവെന്നാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ പറയുന്നത്. അതുകൊണ്ട് യുപിഐകള്‍ക്ക് ചെറിയൊരു പ്രശ്‌നമാണ് ഇനി നേരിടേണ്ടി വരിക. ഇടപാടുകള്‍ പരിമിതപ്പെടുത്താന്‍ ഒരുങ്ങുകയാണ് എന്‍പിസിഐ. അത് വമ്ബന്‍ ആപ്പുകള്‍ വലിയ വെല്ലുവിളിയാവുമെന്ന് ഉറപ്പാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ യുപിഐ ഇടപാടുകള്‍ എത്ര വേണമെങ്കിലും നടത്താം. യാതൊരു പരിധിയും ഇക്കാര്യത്തില്‍ ഇല്ല. നിത്യേനയുള്ള ഇടപാടുകളില്‍ അതുകൊണ്ട് ഗൂഗിള്‍ പേയും ഫോണ്‍ പേയും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്നുണ്ട്. ഈ ഒരു സ്വാതന്ത്ര്യം തന്നെയാണ് യുപിഐയെ ഏറ്റവും ജനപ്രിയമാക്കിയത്.കൂടുതല്‍ ആളുകള്‍ യുപിഐ ഉപയോഗിക്കുന്നതും പരിധികളില്ലാത്ത ഇടപാടുകള്‍ കാരണമാണ്. എന്നാല്‍ പ്രശ്‌നം ഇവിടെയല്ല. വിപണിയിലെ യുപിഐ ഇടപാടുകളില്‍ 80 ശതമാനത്തില്‍ അധികം ഗൂഗിള്‍ പേയില്‍ നിന്നും ഫോണ്‍ പേയില്‍ നിന്നുമാണ്. അക്കാര്യത്തിലാണ് എന്‍പിസിഐക്ക് ആശങ്കയുള്ളത്.

ഇന്ത്യന്‍ യുപിഐ ആപ്പുകള്‍ക്ക് ഈ ഇടപാടുകള്‍ കൊണ്ട് കാര്യമായ നേട്ടമുണ്ടാകുന്നില്ല. യുപിഐ മൊത്തം സന്തുലിതാവസ്ഥയെ തന്നെ ഈ ആധിപത്യം ബാധിക്കുമെന്നാണ് പേമെന്റ് കോര്‍പ്പറേഷന്‍ കരുതുന്നത്. അത് ന്യായമായ സംശയവുമാണ്. കാരണം ചെറിയൊരു സാങ്കേതിക പ്രശ്‌നം ഗൂഗിള്‍ പേയ്‌ക്കോ ഫോണ്‍ പേയ്‌ക്കോ വന്നാല്‍ ഇന്ത്യയിലെ യുപിഐ യൂസര്‍മാരില്‍ മുക്കാല്‍ ഭാഗവും ഇടപാടുകള്‍ നടത്താനാവാതെ പ്രതിസന്ധിയിലാവും.ഇത് മൊത്തം ബാങ്കിംഗ് മേഖല ഇടപാടുകളെ പോലും താളം തെറ്റിക്കും.

ഓരോ ആപ്പിലും നിത്യേന ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിക്കാനും യൂസര്‍മാര്‍ ശ്രമിക്കും. ഇത് വിപണിയില്‍ ഒരു ബാലന്‍സിംഗ് കൊണ്ടുവരും.കൂടുതല്‍ മികവുറ്റ ഫീച്ചറുകളുമായി ഇന്ത്യന്‍ ആപ്പുകള്‍ രംഗത്ത് വരാനും ഇത് സഹായിക്കും. യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ പേ പോലുള്ള വിദേശ യുപിഐ ആപ്പുകളെ ലക്ഷ്യമിട്ടാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. അതേസമയം എത്രയായിരിക്കും ഇടപാടുകളുടെ നിയന്ത്രണം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

മൊത്തം യുപിഐ ഇടപാടുകളില്‍ മുപ്പത് ശതമാനത്തില്‍ അധികം ഒരു ദിവസം യുപിഐ ഇടപാടായി നടത്താനാവില്ല എന്ന നിര്‍ദേശമാണ് പരിഗണനയിലുള്ളത്. ഇത് ഒരു ആപ്പിന്റെ കാര്യം മാത്രമാണ്. മറ്റ് ആപ്പുകളില്‍ നിന്ന് വേറെയും പേമെന്റുകള്‍ നടത്താം. അതേസമയം ചില ബാങ്കുകള്‍ ഇപ്പോഴേ ഇടപാടുകളില്‍ നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഒരു ലക്ഷമാണ് നിത്യേന അയക്കാനാവുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക