തൻറെ ഭർത്താവിനോടുള്ള രാഷ്ട്രീയ വിരോധം മൂലം സമൂഹമാധ്യമങ്ങളിൽ തന്നെയും, കുട്ടികളെയും നികൃഷ്ടമായ ഭാഷയിൽ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് പ്രവർത്തകർക്കെതിരെ തെളിവ് സഹിതം പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി സൂര്യ സഞ്ജയ് എന്ന യുവതി പാലായിൽ 24 മണിക്കൂർ ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ പിന്തുണയോടു കൂടിയാണ് ഈ സമരം നടക്കുന്നത്. ഈ വിഷയം ചുരത്തി കാട്ടി കഴിഞ്ഞമാസം കോൺഗ്രസ് പാലാ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരുന്നു. രണ്ടാംഘട്ട സമരം എന്ന നിലയിലാണ് ഉപവാസസമരം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ഈ സമരത്തിന് പിന്നിൽ മുസ്ലിം സംഘടനകളാണെന്ന് പ്രചരണം സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്നുണ്ട്. സൂര്യയുടെ ഭർത്താവായ സഞ്ജയ് സഖറിയാസ് അഡ്മിൻ ആയിട്ടുള്ള “പാലാക്കാരൻ ചേട്ടൻ” എന്ന ഫേസ്ബുക്ക് പേജിൽ വർഷങ്ങൾക്കു മുമ്പ് പാലാ രൂപതക്കെതിരെ ചില വിഷയങ്ങളിൽ പ്രതികരണം നടത്തിയിരുന്നു. എന്നാൽ അതിനുശേഷം ഇയാൾ ഈ വിമർശനങ്ങളിൽ നിന്ന്പിന്നോട്ടു പോവുകയും, സഭയെ വിമർശിച്ചതിന് ഖേദം പ്രകടിപ്പിക്കുകയും നിലവിൽ സഭയുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുന്ന വ്യക്തിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഴയ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ തപ്പിയെടുത്തു കേരള കോൺഗ്രസ് കേന്ദ്രങ്ങൾ വ്യാപകമായ പ്രചരണം ആണ് ഇയാൾക്കെതിരെ നടത്തിയത്. അതേ പോസ്റ്റുകൾ ഉപയോഗിച്ചാണ് ക്രൈസ്തവ സംഘടന എന്ന് തോന്നിക്കുന്ന പേരിലുള്ള ചില സാമൂഹ്യമാധ്യമ പേജുകളിലൂടെ വ്യാപകമായി മതസ്പർദ്ധ വളർത്തുന്ന രീതിയിൽ കോൺഗ്രസ് പിന്തുണയോടുകൂടി നടക്കുന്ന യുവതിയുടെ ഉപവാസ സമരത്തിനെതിരെ പ്രചരണങ്ങൾ നടക്കുന്നത്.

തീവ്രമായ മുസ്‌ലിംവിരുദ്ധ പ്രചരണമാണ് ഈ പേജുകളുടെ അജണ്ട എന്ന പോസ്റ്റുകൾ വായിച്ചാൽ കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. മുസ്ലിം സംഘടനകളുടെ സ്പോൺസർഷിപ്പിൽ ആണ് പാലാ കുരിശുപള്ളി കവലയിൽ നടക്കുന്ന ഉപവാസസമരം എന്ന പ്രചരണം നടത്തുകയും, മുസ്ലിം ക്രൈസ്തവ വിരോധം ആളി കത്തിക്കാനും ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ ആണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇത്തരം മതസ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കങ്ങൾക്ക് നേരെ പോലീസും കണ്ണടയ്ക്കുകയാണ് എന്ന ആരോപണവും കോൺഗ്രസ് വൃത്തങ്ങൾ ഉന്നയിക്കുന്നുണ്ട്.

സമൂഹത്തിൽ അന്തചിദ്രം വളർത്തുന്ന രീതിയിൽ ചില കടലാസ് സംഘടനകളെ ഉപയോഗിച്ച് രാഷ്ട്രീയ സമരങ്ങളെ വർഗീയ വൽക്കരിക്കാനുള്ള കേരള കോൺഗ്രസ് ശ്രമമാണ് ഇതിന് പിന്നിലുള്ളത് എന്ന് കോൺഗ്രസ് കേന്ദ്രങ്ങളിൽനിന്ന് ആരോപണമുയരുന്നു. സമരത്തിൻറെ പേരിൽ രാഷ്ട്രീയമായി പ്രതിരോധത്തിലായ കേരള കോൺഗ്രസ് വിഷയം തിരിച്ചു വിട്ടു വർഗീയ സ്പർധ പടർത്താനുള്ള നീക്കങ്ങൾ അപലപനീയമാണെന്നും, ഈ പ്രചരണങ്ങൾക്കെതിരെ നടക്കുന്ന പോലീസ് സമീപനം സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അനാവശ്യമായി സഭയേയും വിശ്വാസികളെയും രാഷ്ട്രീയത്തിലേക്കും വലിച്ചിഴയ്ക്കുന്ന കേരള കോൺഗ്രസ് സമീപനത്തിനെതിരെ വിശ്വാസികൾക്കിടയിലും പ്രതിഷേധമുണ്ട്.

കേരള കോൺഗ്രസ് സൈബർ സംഘത്തിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് സൂര്യ പരാതി നൽകിയിട്ടുള്ളത്. പരാതിയിൽ പരാമർശിച്ച പേരുകളിലൊന്ന് ജോസ് കെ മാണിയുടെ അടുത്ത ബന്ധുവായ ഒരു വ്യക്തിയുടെ ആണ്. ഈ സൈബർ സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് കഴിഞ്ഞദിവസം കെഎം മാണിയുടെ വിശ്വസ്തനും ദീർഘകാലം പാർട്ടിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ടും ആയിരുന്ന ഇ ജെ അഗസ്തി രൂക്ഷമായി പ്രതികരിച്ചിരുന്നു. വളയിട്ട കൈകൾ ആണ് ഈ സംഘത്തെ നിയന്ത്രിക്കുന്നതെന്നും, തനിക്കെതിരെ ഇവർ ഏറ്റവും നികൃഷ്ടമായ രീതിയിൽ പരാമർശങ്ങൾ നടത്തിയപ്പോൾ കെഎംമാണി ഇടപെടുകയും, തനിക്കെതിരെ പരാമർശം നടത്തിയ വ്യക്തി കെ എം മാണിയുടെ ഉഗ്രശാസനയിൽ ഭയപ്പെട്ട് തൻറെ വീട്ടിൽ വന്നു കാലിൽ പിടിച്ചു മാപ്പ് പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക