മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 12 ആയി. ഇവിടെ നേരത്തെ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി.

ആറുപേര്‍ക്ക് ചിഞ്ചുവാനിലും ഒരാള്‍ക്ക് പുനെയിലുമാണ് രോഗം സ്ഥിരീകരിച്ചത്. ചിഞ്ചുവാനില്‍ രോഗം സ്ഥിരീകരിച്ച ആറുപേരില്‍ മൂന്നുപേര്‍ നൈജീരിയയില്‍ നിന്ന് വന്നവരാണ്. ഇന്നലെ ഡല്‍ഹിയില്‍ താന്‍സാനിയയില്‍ നിന്നെത്തിയ ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇയാളെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേര്‍ നിരീക്ഷണത്തിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക