തിരുവനന്തപുരം: കാരക്കാട്ടെ റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടി. സംഭവത്തില്‍ ഇരുപത് പേര്‍ എക്‌സൈസ് കസ്റ്റഡിയില്‍. റിസോര്‍ട്ടില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയില്‍ ഹഷീഷ് ഓയില്‍, എംഡിഎംഎ, മറ്റു ലഹരിവസ്തുകള്‍ എന്നിവ പിടിച്ചെടുത്തു. ‘നിര്‍വാണ’ എന്ന കൂട്ടായ്മയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇന്നലെ വൈകീട്ടും ഇന്ന് ഉച്ചവരെയും നടന്ന പാര്‍ട്ടിയുടെ സംഘാടകരായ മൂന്ന് പേര്‍ അറസ്റ്റിലായി.

അക്ഷയ് മോഹന്‍ എന്നയാളാണ് പാര്‍ട്ടിയുടെ മുഖ്യസംഘാടകന്‍ എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇവരെ കൂടാതെ പരിപാടിയില്‍ പങ്കെടുത്ത 20 പേരാണ് കസ്റ്റഡിയിലുള്ളത്. ഇക്കൂട്ടത്തില്‍ ഒരു കൊലക്കേസ് പ്രതിയും ഒരു യുവതിയും ഉള്‍പ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയില്‍ ഗ്രൂപ്പുകളുണ്ടാക്കിയാണ് ഒരു ചെറിയ ദ്വീപിനകത്ത് നാല് കോട്ടേജുകളായി സ്ഥിതി ചെയ്യുന്ന റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടിയില്‍ ആളുകളെ എത്തിക്കുന്നത്. രണ്ടായിരം രൂപയാണ് ഒരു ടിക്കറ്റിന്റെ വില. അതിനനുസരിച്ച്‌ മദ്യവും മയക്കും മരുന്നും നല്‍കിയാണ് പരിപാടി സംഘടിപ്പിച്ചത്. ഏതാണ്ട് 25 പേര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

മുന്‍പും ഇവിടെ പാര്‍ട്ടി നടന്നിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് റിസോര്‍ട്ടിനെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെയും ഇന്നും പാര്‍ട്ടി നടക്കുന്നുണ്ടെന്നു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് പരിശോധന നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക