കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ വാശി പിടിക്കരുതെന്നും, ഇത് പാര്‍ട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന സാഹചര്യത്തിലാണ് സുധാകരന്റെ വിമര്‍ശനം. ജീവിതാവസാനം വരെ പാര്‍ട്ടിയെ നിയന്ത്രിക്കാമെന്ന് ഇരു നേതാക്കളും വാശിപിടിക്കുന്നത് ജനാധിപത്യ പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നോ രണ്ടോ നേതാക്കള്‍ വിചാരിച്ചാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ തടയാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടെയായിരുന്നു സുധാകരന്റെ വിമര്‍ശനം. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സഹകരിക്കാത്തതില്‍ വിഷമമുണ്ടെന്നും, താനത് അവരോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക