കോട്ടയം: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെയും, റിസർവ് ബാങ്കിന്റെയും നടപടികൾക്കെതിരെ സഹകരണ ജനാധിപത്യ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ ഈ മേഖലയെ കൈപ്പിടിയിലാക്കുവാനുള്ള നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് കുര്യൻ ജോയി, ജില്ലാ കൺവീനർ ജാൻസ് കുന്നപ്പള്ളി, കെ.പി.സി.സി. നേതാക്കളായ ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, സർക്കിൾ യൂണിയൻ ചെയർമാൻ അഡ്വ.സതീഷ് ചന്ദ്രൻ നായർ, നേതാക്കളായ അഡ്വ.ജി.ഗോപകുമാർ, മോഹൻ.കെ.നായർ, എ.കെ.ചന്ദ്രമോഹൻ, പി.എ.ഷമീർ, ബാബു.കെ.കോര, അബ്ദുൾ സലാം റാവുത്തർ, ഷേർലി തര്യൻ,

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷിൻസ് പീറ്റർ, അക്കരപ്പാടം ശശി, എസ്.രാജീവ്, റോയി കപ്പലുമാക്കൽ, ബേബി തൊണ്ടാംകുഴി, കെ.ജി.ഹരിദാസ്, അഭിലാഷ് ചന്ദ്രൻ, കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ.കെ.സന്തോഷ്, കെ.കെ.രാജു, അനിയൻ മാത്യു, യു.പി. ചാക്കപ്പൻ, പി.വി.മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക