തിരുവനന്തപുരം: അതൃപ്തി പരസ്യമാക്കി യു ഡി എഫ് യോഗത്തില്‍ നിന്നും മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നു. എല്ലാ കാര്യങ്ങളിലും കെ പി സി സി നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുന്നുവെന്നാണ് ഇരുനേതാക്കളുടേയും പരാതി. ഹൈക്കമാണ്ടിനെ വരെ നേരിട്ട് കാര്യങ്ങള്‍ ധരിപ്പിച്ചിട്ടും മാറ്റങ്ങളൊന്നും ഉണ്ടാകാത്തതില്‍ രണ്ടുപേരും അതൃപ്തരാണ്.

ഹൈക്കമന്‍ഡ് ഇടപെട്ടിട്ടും കെ പി സി സി നേത‌ൃത്വം കൂടിയാലോചന നടത്തുന്നില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും പ്രധാന പരാതി. രാഷ്ട്രീയ കാര്യ സമിതി വിളിക്കുന്നില്ല. നിയമനങ്ങള്‍ ഏകപക്ഷീയമായി നടത്തുന്നു. ജനറല്‍ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയതും കൂടിയാലോചന ഇല്ലാതെയാണെന്ന് ഇരു നേതാക്കളും ആരോപണം ഉയര്‍ത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക