കൊച്ചി: തമിഴ്‌നാട് മുന്‍ ആരോഗ്യമന്ത്രിയും മുന്‍ എംഎല്‍എയുമായ ഡോ.സി.വിജയഭാസ്‌കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കേരളത്തില്‍ നിന്നുള‌ള ഒരു ജ്വല്ലറി ഉടമ നല്‍കിയ പരാതിയിലാണ് വിജയഭാസ്‌കറിനെ ചോദ്യം ചെയ്യുന്നത്. മുന്‍പും അനധികൃത സ്വത്ത് സമ്ബാദനത്തിനുള്‍പ്പടെ വിവിധ കേസുകള്‍ വിജയഭാസ്‌കറിനെതിരെ ഉണ്ടായിരുന്നു.

എഐഡിഎംകെ സര്‍ക്കാര്‍ കാലത്ത് ആരോഗ്യമന്ത്രിയായിരുന്നു ഇദ്ദേഹം. മന്ത്രിയായിരുന്ന കാലത്ത് സ്വത്തില്‍ ക്രമാതീതമായ വര്‍ദ്ധനയുണ്ടായിരുന്നതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസുണ്ട്. വിജയഭാസ്‌കറിന്റെ സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പും റെയ്ഡ് നടത്തിയിരുന്നു. വിജയഭാസ്‌കറിന്റെ ഉടമസ്ഥതയിലുള‌ള 43 ഇടങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

200ലധികം ഓഫീസര്‍മാര്‍ ചെന്നൈ, ചെങ്കല്‍പേട്ട്, ട്രിച്ചി, കാഞ്ചി, പുതുക്കോട്ട, കോയമ്ബത്തൂര്‍ എന്നീ ജില്ലകളിലെ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള‌ള സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.27 കോടിയുടെ അനധികൃത സമ്ബാദ്യമാണ് വിജയഭാസ്‌കറിന് അന്നുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക