പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അരുണ്‍ എന്ന കഥാപാത്രമായാണ് പ്രണവ് എത്തിയത്. പ്രണവിന്റെ പ്രണയവും സൗഹൃദവുമൊക്കെയാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച്‌ സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ പങ്കുവച്ച വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. 40 വര്‍ഷം മുന്‍പ് താന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രവുമായി പ്രണവിന്റെ അരുണിനുള്ള ബന്ധത്തെക്കുറിച്ചാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്.

കേള്‍ക്കാത്ത ശബ്ദത്തിലെ സൈക്കോളജിക്കല്‍ ട്രീറ്റ്മെന്റ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്‍ത് 1982ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ‘കേള്‍ക്കാത്ത ശബ്‍ദം’. ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഈ സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിനായി താന്‍ ഉപയോ​ഗിച്ച ഒരു ടെക്നിക് ഹൃദയത്തിലും കാണാമെന്നാണ് അദ്ദേഹം പറയുന്നത്.

മോഹന്‍ലാലിന്റെ കഥാപാത്രം തയാറാക്കിയപ്പോള്‍ സൂഷ്മമായ മനശാസ്ത്രം ഞാന്‍ സെറ്റ് ചെയ്തു. സ്ത്രീകളെ ആകര്‍ഷിക്കുന്നത് എങ്ങനെയെന്ന ടെക്‌നിക് അതിലുണ്ടായിരുന്നു. നാല്‍പത് വര്‍ഷം മുമ്ബ് താന്‍ ഉപയോഗിച്ച ഒരു സൈക്കോളജിക്കല്‍ ട്രീറ്റ്‍മെന്റ് ഇപ്പോള്‍ മറ്റൊരു ചിത്രത്തില്‍ കാണുകയെന്ന് പറയുമ്ബോള്‍ അങ്ങേയറ്റം സന്തോഷമുണ്ടായി. നമ്മുടെ ചിന്തകള്‍ക്ക് വീണ്ടും ഒരു പ്രസക്തിയുണ്ടെന്ന് വരുമ്ബോള്‍ നിങ്ങളുമായി പങ്കുവയ്‍ക്കണമെന്ന് തോന്നി. അനുനരണങ്ങള്‍ പോലെയാണ്. പ്രണവിനെയും വിനീത് ശ്രീനിവാസനെയും താന്‍ അഭിനന്ദിക്കുന്നുവെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

ഹൃദയത്തില്‍ ഉപയോ​ഗിച്ച ടെക്നിക് ഇത്:

ദര്‍ശനയോട് പ്രണയം പറഞ്ഞതിന് പിന്നാലെ മുടി അഴിച്ചിട്ടാല്‍ കൂടുതല്‍ സുന്ദരിയാണെന്ന് അരുണ്‍ പറയുന്നത്. ഈ ഭാ​ഗത്തെക്കുറിച്ചാണ് ബാലചന്ദ്രമേനോന്‍ പറയുന്നത്. ‘കേള്‍ക്കാത്ത ശബ്‍ദ’ത്തില്‍ ഇത്തരത്തില്‍ രണ്ട് രം​ഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ഈ പച്ചസാരി നല്ല ചേര്‍ച്ചയുണ്ട്, പൂര്‍ണിമയ്‍ക്ക് നിറമുള്ളതോണ്ടാ’ എന്നാണ് നായികയോട് മോഹന്‍ലാല്‍ പറയുന്നത്. കൂടാതെ നെക്ലെസിന്റെ ഭം​ഗിയെക്കുറിച്ചും ഇതുപോലെ പറയുന്നുണ്ട്. സിനിമകളിലെ രം​ഗങ്ങളും ബാലചന്ദ്ര മേനോന്‍ വിഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

‘കേള്‍ക്കാത്ത ശബ്‍ദം’ എന്ന ചിത്രത്തില്‍ നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. നെടുമുടി വേണു ആയിരുന്നു ചിത്രത്തില്‍ നായക കഥാപാത്രമായി എത്തിയത്. ബാലചന്ദ്ര മേനോന്‍ തന്നെ ചിത്രത്തിന് തിരക്കഥ എഴുതി. ജോണ്‍സണ്‍ ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക