താനും രമേശ് ചെന്നിത്തലയും ചേട്ടനും അനിയനുമാണെന്നും വൈകാരിക അടുപ്പമുള്ളയാളുകളാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തങ്ങള്‍ പിണങ്ങാറുണ്ടെന്നും ഇനിയും പിണങ്ങുമെന്നും ആലപ്പുഴയില്‍ നടന്ന കെപിസിസി കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ഞങ്ങള്‍ പിണക്കമാണെന്ന് ആരും കരുതണ്ടെന്നും 20 സീറ്റില്‍ ആദ്യം ജയിക്കുക ആലപ്പുഴ ആയിരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴയില്‍ മത്സരിക്കാൻ കെസി വേണുഗോപാല്‍ വരണമെന്നും വന്നാല്‍ തെരഞ്ഞെടുപ്പു ചുമതല താൻ ഏറ്റെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ തമ്മില്‍ പിണക്കമാണെന്ന് പറയരുന്നവരെ ചുണ്ണാമ്ബ് തൊട്ട് വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

'ഞാനും രമേശ്‌ ചെന്നിത്തലയും ചേട്ടനും അനിയനും, ഇടയ്ക്ക് പിണങ്ങും പിന്നെ ഇണങ്ങും'; കെ സി വേണുഗോപാൽ #KCVenugopal #Congress #RameshChennithala

Posted by Reporter Live on Friday, 10 November 2023
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക