ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി. വേണുഗോപാല്‍ എം.പി തുടരും. അജയ് മാക്കൻ എ.ഐ.സി.സി ട്രഷററായും മിലിന്ത് ദിയോറ, വിജയ് ഇന്ദര്‍ സിഗ്ല എന്നിവര്‍ ജോയിന്‍റ് ട്രഷററായും തുടരും. ജയ്റാം രമേശിന് തന്നെയാണ് കമ്യൂണിക്കേഷൻ വിഭാഗത്തിന്‍റെ ചുമതല.

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയാണ് നേതാക്കള്‍ക്ക് ചുമതലകള്‍ പുതുക്കി നിശ്ചയിച്ചത്.അതേസമയം, കേരളത്തിന്‍റെ ചുമതലയില്‍ നിന്ന് താരിഖ് അൻവറെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് മാറ്റി. ദീപദാസ് മുൻഷിക്ക് കേരളത്തിന്‍റെയും ലക്ഷദ്വീപിന്‍റെയും ചുമതലയും തെലങ്കാനയുടെ അധിക ചുമതലയും നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തലക്ക് മഹാരാഷ്ട്രയുടെയും സചിൻ പൈലറ്റിന് ചത്തീസ്ഗഡിന്‍റെയും ചുമതലയും നല്‍കി.അന്തരിച്ച മുതിര്‍ന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയാണ് ദീപദാസ് മുൻഷി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക