മുംബൈ: ശിവസേന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്തും എന്‍സിപി എംപി സുപ്രിയ സുലെയും ഒരുമിച്ച്‌ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വീഡിയോയില്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിമാര്‍ പാര്‍ട്ടി ഗാനമായ ലംബോര്‍ഗിനിയിക്കൊപ്പമാണ് നൃത്തം ചെയ്യുന്നത്. മഹാ വികാസ് അഘാഡി ഗവണ്‍മെന്റിന്റെ രണ്ട് വര്‍ഷം തികയുന്നത് ആഘോഷിക്കുന്നതിനാണ് പാര്‍ട്ടി സംഘടിപ്പിച്ചതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ എന്നാല്‍, സഞ്ജയ് റാവത്തിന്റെ മകള്‍ പുര്‍വശിയുടെ വിവാഹ സത്കാര ചടങ്ങാണ് ഇതെന്ന് പിന്നീട് വ്യക്തമായി.

ചടങ്ങില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ സംഗീത ചടങ്ങില്‍ പങ്കെടുത്തിരുന്നു. സഞ്ജയ് റാവത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം സുപ്രിയ സുലെ അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തത്. റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്തും തൊട്ടടുത്തുണ്ടായിരുന്നു. റാവത്ത് കുടുംബത്തോടൊപ്പം പോസ് ചെയ്ത വിവാഹത്തിന് മുമ്ബുള്ള ചടങ്ങില്‍ നിന്നുള്ള ഒരു ഫോട്ടോയും സുപ്രിയ സുലെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക