കോട്ടയം ചിങ്ങവനം ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കണ്‍ട്രോളറെ ഗോഡൗണിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് ഓഫീസര്‍ കടുത്തുരുത്തി പൂഴിക്കോല്‍ രാജ്ഭവന്‍ ബിനുരാജിന്റെ ഭാര്യ എം എസ് നയനയെയാണ് (32) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

ജോലിക്കുശേഷം വീട്ടില്‍ മടങ്ങി എത്താതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇന്ന് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. മകന്‍: സിദ്ധാര്‍ഥ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക