സുല്‍ത്താന്‍ ബത്തേരി: വാഹന മോഷണക്കുറ്റം ആരോപിച്ച്‌ സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്ത ആദിവാസി യുവാവ് ദീപുവിന് ജാമ്യം. കാറോടിക്കാനറിയാത്ത ദീപുവിനെ വാഹന മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും ദീപുവിന് ജാമ്യം ലഭിച്ചു.

ഈ മാസം നാലിനാണ് മീനങ്ങാടി അത്തികടവ് പണിയ കോളനിയിലെ ദീപുവിനെ(22) സുല്‍ത്താന്‍ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരു സൈക്കിള്‍ പോലും ഓടിക്കാനറിയാത്ത ദീപു ബത്തേരി ടൗണില്‍ നിര്‍ത്തിയിട്ട കാര്‍ മോഷ്ടിച്ച്‌ കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായതെന്നായിരുന്നു പോലീസ് ഭാഷ്യം. ദീപുവിനെ മനപൂര്‍വ്വം കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ബന്ധുക്കള്‍ അറസ്റ്റ് ചെയ്ത ദിവസം തന്നെ ആരോപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക