ന്യൂഡെല്‍ഹി: ( 24.11.2021) മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യ സ്വാമി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുന്നു. ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെ സ്വാമി മമതയെ കാണുമെന്നാണ് റിപോര്‍ട്.
തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് മമത-സ്വാമി കൂടിക്കാഴ്ച ഔദ്യോഗികമായി അറിയിച്ചത്.

ഇരുവരുടേയും കൂടിക്കാഴ്ച ഏറെ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ സൃഷ്ടിച്ചിരിക്കയാണ്. മൂന്ന് ദിവസത്തെ ഡെല്‍ഹി സന്ദര്‍ശനത്തിനെത്തിയതാണ് മമത. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണുന്നുണ്ട്. മോദി സര്‍കാരിന്റെ സാമ്ബത്തിക-വിദേശ നയങ്ങളിലെ സ്ഥിരം വിമര്‍ശകനായ സുബ്രഹ്മണ്യ സ്വാമിയെ അടുത്തിടെ നടന്ന പുനഃസംഘടനയില്‍ നിന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്റെര്‍ ബയോയില്‍ നിന്ന് ബിജെപി എന്നത് സ്വാമി ഒഴിവാക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സാഹചര്യത്തിലാണ് സ്വാമി-മമത കൂടിക്കാഴ്ചക്ക് ഏറെ രാഷ്ട്രീയ പ്രധാന്യം നല്‍കുന്നത്. സ്വാമി ബി ജെ പി വിട്ട് തൃണമൂലില്‍ ചേരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ഹരിയാന മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് തന്‍വറും മുന്‍ എംപി കീര്‍ത്തി ആസാദും തൃണമൂലില്‍ ചേര്‍ന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക