അലഹബാദ്: ഓറല്‍ സെക്സ് കടുത്ത ലൈംഗിക പീഡനക്കുറ്റമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശില്‍ 10 വയസുകാരനെ വദനസുരതം ചെയ്യിച്ച കേസിലെ പ്രതിയുടെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമ‌ര്‍ശം. പ്രതിക്ക് 2018ല്‍ ഝാന്‍സി കോടതി വിധിച്ച പത്ത് വര്‍ഷത്തെ തടവ് ഹൈക്കോടതി ഏഴ് വര്‍ഷമായി കുറച്ചു.

പോക്സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു കീഴ്ക്കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ പ്രതിയായ സോനു കുശ്വാഹ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പോക്സോ നിയമ പ്രകാരം ഓറല്‍ സെക്സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരുമെങ്കിലും കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ സെക്ഷന്‍ 6 പ്രകാരമല്ല, സെക്ഷന്‍ നാല് പ്രകാരമാണ് ശിക്ഷ നിര്‍ണയിക്കേണ്ടതെന്നും കോടതി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെക്ഷന്‍ നാല് പ്രകാരം ഓറല്‍ സെക്സ് പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും സെക്ഷന്‍ ആറ് പ്രകാരം ശിക്ഷ നല്‍കുന്ന ഗുരുതര കുറ്റമായ പെനട്രേറ്റീവ് ലൈംഗിക പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് അനില്‍ കുമാര്‍ ഓജയുടെ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക