കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചതായി പരാതി. മൂന്നുതവണ കാലുപിടിപ്പിച്ചതായി എംഎസ്‌എഫ് പരാതിയില്‍ ആരോപിച്ചു. വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് പുറത്താക്കാതിരിക്കാനാണ് കാലുപിടിപ്പിച്ചതെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ കൊണ്ടാണ് പ്രിന്‍സിപ്പല്‍ ഡോ. രമ കാലുപിടിപ്പിച്ചത്. വിദ്യാര്‍ത്ഥിക്ക് എതിരെ ഒരുപാട് പരാതികള്‍ ഉണ്ടെന്ന് പറഞ്ഞാണ് കാലുപിടിപ്പിച്ചത് എന്നും എംഎസ്‌എഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ വിദ്യാര്‍ത്ഥി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത്‌ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നും പ്രിന്‍സിപ്പല്‍ രമ പറഞ്ഞു. പിന്നീട് വിദ്യാര്‍ത്ഥി സ്വമേധയാ വന്ന് കാലുപിടിക്കുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക