തിരുവനന്തപുരം : ഡിസിസി പ്രസിഡന്റ് സാധ്യതാ പട്ടികയെച്ചൊല്ലി തിരുവനന്തപുരത്തും പ്രതിഷേധം. ശശി തരൂര്‍ എംപിക്കെതിരെയാണ് തിരുവനന്തപുരത്ത് പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇഷ്ടക്കാരെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുക എന്ന ആഹ്വാനത്തോടെയാണ് പോസ്റ്ററുകള്‍.

മണ്ഡലത്തില്‍ വരുക പോലുമില്ലാത്ത ശശി തരൂര്‍, പി സി ചാക്കോയുടെ പിന്‍ഗാമിയാണോ ? അടുത്ത തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ വേറെ മണ്ഡലം നോക്കിവെച്ചിട്ടുണ്ടോ എന്നും പോസ്റ്ററുകളില്‍ ചോദിക്കുന്നു.വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിക്ക് സീറ്റ് വാങ്ങി നല്‍കി പാര്‍ട്ടിയെ മൂന്നാംസ്ഥാനത്താക്കിയ തരൂര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തോ ? പ്രവര്‍ത്തകര്‍ക്ക് മാത്രമാണോ ഉത്തരവാദിത്വം? വര്‍ഷങ്ങള്‍ക്ക് മുമ്ബ് രാഷ്ട്രീയം അവസാനിപ്പിച്ച ജി എസ് ബാബുവിനെ ഡിസിസി പ്രസിഡന്റ് ആക്കുന്നത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടികള്‍ തന്നു സഹായിക്കുന്ന റിസോര്‍ട്ട് മുതലാളിയും താങ്കളും ചേര്‍ന്ന് പാര്‍ട്ടി പിടിക്കാമെന്ന വ്യാമോഹമാണോ എന്നും പോസ്റ്ററുകളില്‍ ചോദിക്കുന്നു. തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചത്. രാവിലെ തന്നെ പ്രവര്‍ത്തകര്‍ അത് നീക്കം ചെയ്തു. നേരത്തെ ഡിസിസി പ്രസിഡന്റ് പട്ടികയെച്ചൊല്ലി കോട്ടയത്തും കൊല്ലത്തും പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക