ബെയ്ജിംഗ്: അമേരിക്കെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ സമ്ബന്ന രാഷ്ട്രത്തിലേക്ക് കുതിച്ച്‌ ചൈന. കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ ചൈനയുടെ ആഗോള സമ്ബത്ത് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്.ലോകവരുമാനത്തിന്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്ബത്തിക സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാണ് മക്കിന്‍സി ആന്‍ഡ് കമ്പനി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2000 ത്തില്‍ നെറ്റ് വെല്‍ത്ത് 156 ലക്ഷം കോടി ഡോളറായിരുന്നത് 2020 ല്‍ 514 ലക്ഷം കോടി ഡോളറായി മാറിയിരിക്കുകയാണ്. ഈ വളര്‍ച്ചയുടെ മൂന്നിലൊന്നും ചൈനയ്ക്ക് അവകാശപ്പെട്ടതാണ്. 2000ത്തില്‍ ഏഴ് ലക്ഷം കോടി ഡോളറായിരുന്നു ചൈനയുടെ വെല്‍ത്ത് എങ്കില്‍ 2020 ല്‍ അത് 120 ലക്ഷം കോടി ഡോളറായി.യുഎസിന്റെ ആസ്തി ഈ കാലയളവില്‍ ഇരട്ടിയലധികംവര്‍ധിച്ച്‌ 90 ലക്ഷം കോടി ഡോളറായി. ഇരുരാജ്യങ്ങളിലിലും സമ്ബത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും സമ്ബന്നരായ 10ശതമാനം കുടുംബങ്ങളുടെ കൈവശമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധിയിലാക്കിയ സാമ്ബത്തിക രംഗത്തെ തിരികെ കൊണ്ടുവരാന്‍ രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ സെന്റര്‍ പഠനവിധേയമാക്കിയിരുന്നു. ഇതില്‍ ചൈന, അമേരിക്കയെ ബഹുദൂരം പിന്നിലാക്കിയെന്നായിരുന്നു കണ്ടെത്തിയിരുന്നത്. കൊവിഡ് മൂലമുണ്ടായ തകര്‍ച്ച തീര്‍ച്ചയായും ചൈനയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റി മറിച്ചു എന്ന് കരുതണമെന്നാണ് കഴിഞ്ഞ വര്‍ഷം പുറത്ത് വന്ന പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.കൂടുതല്‍ ഉത്പാദനക്ഷമമായ മേഖലകളില്‍ നിക്ഷേപം പ്രയോജനപ്പെടുത്തി ആഗോളതലത്തില്‍ ജിഡിപി വിപുലീകരിക്കുന്നതിനാണ് അനുയോജ്യമെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക