എ ഐ ക്യാമറ ബാധകമല്ലാത്തത് ബീക്കണ്‍ ലൈറ്റുള്ളവര്‍ക്ക് മാത്രമാണ് എന്ന് വിശദീകരണം വന്നു. കേരളത്തില്‍ ആര്‍ക്കൊക്കെയാണ് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവുന്നതെന്ന് നോക്കാം. 2014 മാര്‍ച്ച്‌ 19-ലെ ഒരു ഗവണ്മെന്റ് ഉത്തരവനുസരിച്ച്‌ നാല് തരം ബീക്കണ്‍ യൂസ് അനുവദനീയമാണ്.

ഷെഡ്യൂള്‍ 1 (ഫ്ലാഷ് ചെയ്യുന്ന ചുവപ്പ് ബീക്കണ്‍) 1. കേരള ഗവര്‍ണർ 2. കേരള മുഖ്യമന്ത്രി 3. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് 4. കേരള നിയമസഭാ സ്പീക്കർ 5. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് 6. കേരള നിയമസഭയിലെ മന്ത്രിമാർ 7. കേരള സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് ചെയര്‍മാൻ 8. കേരള ഹൈക്കോടതി ജഡ്ജിമാര്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷെഡ്യൂള്‍ 2 (ഫ്ലാഷ് ചെയ്യാത്ത ചുവപ്പ് ബീക്കണ്‍). 1. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ 2. കേരള ചീഫ് സെക്രട്ട 3. കേരള അഡ്വക്കേറ്റ് ജനറൽ 4. കേരള സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണർ 5. കേരള പി എസ് സി ചെയര്‍മാൻ 6. കേരള മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാൻ 7. കേരള പട്ടികജാതി പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍

ഷെഡ്യൂള്‍ 3 (ഫ്ലാഷ് ചെയ്യുകയോ ചെയ്യാത്തതോ ആയ നീല ബീക്കണ്‍) 1. എക്സോര്‍ട്ടിനോ പൈലറ്റായോ ഉപയോഗിക്കുന്ന പോലീസ് വാഹനങ്ങള്‍

ഷെഡ്യൂള്‍ 4 (ചുവപ്പ് – നീല – വെള്ള ബീക്കണ്‍) റോഡുകള്‍ തടസ്സമില്ലാതെ ഉപയോഗിക്കാന്‍ സാധിച്ചാല്‍ മാത്രം സ്വന്തം ചുമതലകള്‍ നിറവേറ്റാന്‍ സാധിക്കുന്ന ഏജന്‍സികള്‍. ആംബുലന്‍സ്, ഫയര്‍, എമര്‍ജന്‍സി മെയിന്‍്റനന്‍സ്, നിയമപാലനത്തിന് ഉപയോഗിക്കുന്ന പോലീസ് വാഹനങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക