ചൈനയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. ചൈനയിലെ സിയാമെൻ മേഖലയിൽ 50 ലക്ഷത്തിലധികം ആളുകളോട് കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മനുഷ്യരിൽ മാത്രമല്ല പരീക്ഷണം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമുദ്രോത്പന്നങ്ങൾ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്സ്യത്തെയും ഞണ്ടിനെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയുടെ അടിയിൽ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്കും തിരിച്ചും രോഗം പകരാനുള്ള സാധ്യതയെക്കുറിച്ച് ഗൗരവമേറിയതും അല്ലാത്തതുമായ അഭിപ്രായങ്ങൾ പ്രത്യക്ഷപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക