ആധുനിക കാലത്ത് കുടുംബ ജീവിതങ്ങളില്‍ വില്ലനാകുന്നത് അവിഹിത ബന്ധങ്ങളാണ്. വിവാഹിരായ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാര്‍ അറിയാതെ ഒന്നോ അതിലധികമോ സ്ത്രീകളുമായി ലൈം​ഗിക ബന്ധം പുലര്‍ത്തുന്നത് പുറത്തറിയുന്നതോടെ വിവാഹ ജീവിതത്തിന് അന്ത്യമാകുന്നു. എന്നാല്‍, അവിഹിത ബന്ധത്തിന്റെ പേരില്‍ അങ്ങനെയങ്ങ് കുടുംബ ബന്ധം തകരാന്‍ ചൈനക്കാര്‍ അനുവദിക്കാറില്ല.

വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളെ അതില്‍ നിന്ന് പിന്തിരിപ്പിക്കുക എന്നത് ചൈനയില്‍ തൊഴിലായി സ്വീകരിച്ചിട്ടുള്ള നിരവധി പേരുണ്ട്. ഇക്കൂട്ടര്‍ “മിസ്ട്രസ് പെര്‍സ്വാഡിങ് ടീച്ചര്‍” എന്നാണ് അറിയപ്പെടുന്നത്. ചൈനയില്‍ നിരവധി പേര്‍ക്ക് ഇത് ഒരു തൊഴിലാണ്. ഇനി മേല്‍പ്പറഞ്ഞ തൊഴില്‍ കൂടാതെ “മിസ്ട്രസ് കില്ലര്‍” എന്ന് പറഞ്ഞ മറ്റൊരു ജോലിയുമുണ്ട്. ഇത് ഒരു തരം ഡിറ്റക്റ്റീവ് പണിയാണ്. ഭര്‍ത്താക്കന്മാരുടെ അവിഹിത ബന്ധങ്ങള്‍ കണ്ടെത്താനും, അത് പൊളിച്ചുകൊടുക്കാനും ഭാര്യമാരെ സഹായിക്കുന്നവരാണ് ഈ ഡിറ്റക്റ്റീവുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിസ്ട്രസ് പെര്‍സ്വാഡിങ് ടീച്ചര്‍മാര്‍ അവിഹിത ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കാമുകിമാരെ കൗണ്‍സിലിംഗ് ചെയ്യുകയും, ഭര്‍ത്താക്കന്മാരെ കുടുംബങ്ങളുമായി ചേര്‍ത്ത് വയ്ക്കുകയും ചെയ്യുന്നു. നയതന്ത്ര രീതികളാണ് അവരുടെ ആശ്രയം.മിസ്ട്രസ് കില്ലര്‍ കാമുകിമാരെ ബന്ധങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഏത് മാര്‍ഗ്ഗവും സ്വീകരിക്കും, ചിലപ്പോള്‍ ആളുകളുടെ മുന്നിലിട്ട് അടിക്കുകയും, അപമാനിക്കുകയും ചെയ്യും. എന്നാല്‍ ടീച്ചര്‍മാര്‍ കൂടുതല്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച്‌ ഈ സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. ലോകമെമ്ബാടുമുള്ള മിക്കവാറും എല്ലാ സംസ്കാരങ്ങളിലും വിവാഹേതര ബന്ധങ്ങള്‍ തെറ്റായി കാണാറുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് തൊഴിലുകളുള്ള ലോകത്തിലെ ഏക രാജ്യമാണ് ചൈന.

വാങ് ഷെന്‍ക്സി എന്ന യുവതിയും മിസ്ട്രസ് പെര്‍സ്വാഡിങ് ടീച്ചറാണ്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ലുവോയാങ്ങിലാണ് അവരുടെ താമസം.ഒരു വര്‍ഷത്തിനുള്ളില്‍ ഇതുപോലെ 800 -ലധികം സ്ത്രീകളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ഷെന്‍ക്സി അവകാശപ്പെടുന്നു. ഇത്തരമൊരു ജോലി തിരഞ്ഞെടുക്കാന്‍ ഷെന്‍സിയ്ക്ക് വ്യക്തമായ ഒരു കാരണമുണ്ട്. അവളുടെ അച്ഛന് ഒരു വിവാഹേതര ബന്ധം ഉണ്ടായിരുന്നു. പിന്നീടുള്ള ജീവിതത്തില്‍, വിവാഹശേഷം, സ്വന്തം ഭര്‍ത്താവിന്റെ വിശ്വാസവഞ്ചനയും അവള്‍ക്ക് നേരിടേണ്ടിവന്നു. സ്വന്തം മാതാപിതാക്കളെ പ്രീതിപ്പെടുത്താന്‍ മാത്രമായിരുന്നു അയാള്‍ അവളെ വിവാഹം ചെയ്തത്. അയാള്‍ക്ക് ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഷെന്‍സിയുമായുള്ള വിവാഹ ശേഷവും അയാള്‍ മുന്‍കാമുകിയുമായി ബന്ധം തുടര്‍ന്നു. അവള്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി. അങ്ങനെയാണ് അവള്‍ ഈ ജോലി ഏറ്റെടുക്കാന്‍ തീരുമാനിക്കുന്നതും. പണം മാത്രമല്ല കാര്യം. ആളുകളെ സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങാന്‍ സഹായിക്കുമ്ബോള്‍ ഉണ്ടാകുന്ന ആത്മസംതൃപ്തിയും പ്രധാനമാണ് എന്ന് ഷെന്‍‌സി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക