വഡോദര: ഗുജറാത്തിലെ വല്‍സാദില്‍ ഈമാസം ആദ്യം ട്രയിന്‍ കോച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ 18കാരി കൂട്ടബലാത്സംഗത്തിന്​ ഇരയായെന്ന് സംശയിക്കുന്നതായി പൊലിസ്.ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അതിക്രമം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോളജ്​ വിദ്യാര്‍ഥിനിയായ 18കാരി വഡോദരയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയില്‍ പ്രവര്‍ത്തിച്ചിരുന്നു. വഡോദരയിലെ ഹോസ്റ്റലിലായിരുന്നു പെണ്‍കുട്ടിയുടെ താമസം. നവംബര്‍ നാലിന്​ നവ്​സാരി സ്വദേശിയായ പെണ്‍കുട്ടിയെ വല്‍സാദ്​ ക്യൂന്‍ എക്​സ്​പ്രസിലെ കോച്ചില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന്​ അപകട മരണത്തിന്​ കേസ്​ രജിസ്റ്റര്‍ ചെയ്​ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചിരുന്നു.പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന്​ ഡയറി പൊലീസ്​ കണ്ടെടുത്തു. ഈ മാസം ആദ്യം ​ഓ​ട്ടോയിലെത്തിയ രണ്ടു പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒറ്റപ്പെട്ട സ്​ഥലത്തെത്തിക്കുകയും ചെയ്​തിരുന്നു.

കണ്ണുകെട്ടിയാണ്​ പെണ്‍കുട്ടിയെ ഇവര്‍ അവിടെ എത്തിച്ചത്​. അവിടെവെച്ച്‌​ കൂട്ടബലാത്സംഗത്തിന്​ ഇരയായതായാണ്​ പൊലീസിന്‍റെ നിഗമനം. പിന്നീട്​ പ്രദേശത്തേക്ക്​ ഒരു ബസ്​ ഡ്രൈവര്‍ വന്നതോടെ പ്രതികള്‍ കടന്നുകളഞ്ഞു. ബസ്​ ഡ്രൈവറുടെ സഹായത്തോടെ പെണ്‍കുട്ടി സുഹൃത്തിനെ വിളിക്കുകയും അവിടെനിന്ന്​ രക്ഷ​പ്പെടുകയായിരുന്നമെന്ന് ഡയറിയില്‍ പറയുന്നു.സര്‍ക്കാര്‍ സംഭവം വളരെ ​ഗൗരവത്തോടെയാണ് കാണുന്നതെന്നും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായോ എന്നത് അന്വേഷിക്കാനും പ കുറ്റവാളികളെ പിടികൂടാനും നല്‍കിയതായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുഭാഷ് ത്രിവേദി പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചതായും 450 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതായും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക