തിരുവനന്തപുരം: ഹര്‍ത്താലുകള്‍ക്കും ബന്ദുകള്‍ക്കും വഴിതടയലിനും എതിരായ നിലപാടാണ്​ കഴിഞ്ഞ 20 വര്‍ഷമായി തുടരുന്നതെങ്കിലും ത​ന്‍റെ നിലപാട്​, പ്രതിപക്ഷ നേതാവ്​ എന്ന നിലയില്‍ യു.ഡി.എഫിലും കെ.പി.സി.സിയിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കില്ലന്നും വി.ഡി. സതീശന്‍. അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. തീരുമാനമെടുക്കു​മ്ബാള്‍ ജനങ്ങള്‍ക്ക്​ പ്രയാസകരം​​ ആകാതിരിക്കാന്‍ വാദിക്കും.

ഇന്ധന വിലവര്‍ധനയില്‍ യു.ഡി.എഫും കെ.പി.സി.സിയും അടുത്ത ഘട്ടമായി നടത്തുന്ന സമരം വഴി തടഞ്ഞുള്ളതല്ല. തിരുവനന്തപുരത്തെ സമരത്തില്‍നിന്ന്​ മാറി നിന്നതല്ല. മുല്ല​െപ്പരിയാര്‍ ചര്‍ച്ച​െക്കടുക്കു​േമ്ബാള്‍ നിയമസഭയിലായിരുന്നു. അതുകഴിഞ്ഞപ്പോള്‍ സമരം തീര്‍ന്നു.പാര്‍ട്ടിയാണ്​ എല്ലാക്കാര്യത്തിലും അന്തിമ തീരുമാനം​. പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ ബാധ്യതയുള്ള പ്രവര്‍ത്തകനാണ്​ താ​നെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക