തെന്നിന്ത്യൻ സിനിമയിലെ യുവ നടിമാരിൽ ശ്രദ്ധേയയായ താരമാണ് അനുമോൾ. മലയാള സിനിമയിൽ അനുമോൾ ശ്രദ്ധ നേടിയത് ചായില്ല്യം എന്ന ചിത്രത്തിലൂടെ ആയിരുന്നുയ തുടർന്ന് ഏറെ ചർച്ചചെയ്യപ്പെട്ട വെടിവഴിപാട് എന്ന സിനിമ അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി താരം മാറുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ അനുമോൾ തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കു വെയ്ക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് കമന്റിടുന്നവരുമായി സംവദിക്കാനും താരം മടിക്കാറില്ല. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ സിനിമയിൽ ചൂഷണം നടക്കുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനുമോൾ.
-->
ഒരു ചാനൽ അഭിമുഖത്തിലൂടെയായിരുന്നു നടിയുടെ പ്രതികരണം. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല എന്നും, സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ലെന്നും അനുമോൾ പറഞ്ഞു.
അനുമോൾടെ വാക്കുകൾ ഇങ്ങനെ:
“സ്വന്തം നിലപാടിൽ ഉറച്ച് നിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. എന്നെ സംബന്ധിച്ച് ഞാൻ ബോൾഡായി സംസാരിക്കും. വീട്ടുകാർ അങ്ങനെയാണെന്നെ വളർത്തിയത്. ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ ഞാൻ പ്രതികരിക്കുകയും ചെയ്യും.അതുകൊണ്ട് തന്നെ ഈ പറഞ്ഞ തരത്തിലുള്ള യാതൊരു ലൈംഗിക പീഡനാനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞു നടക്കുന്നത് മര്യാദയല്ല. സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പറയാതിരിക്കുന്നതാണ് മാന്യത.സിനിമയിൽ ഗ്ലാമറസായി അഭിനയിക്കാൻ സമ്മതിച്ചതിനുശേഷം നിർബന്ധത്തിനു വഴങ്ങിയാണ് ഭീഷണി പെടുത്തിയത് കൊണ്ടാണ് എന്നൊക്കെ പറയുന്നതിൽ അർത്ഥമില്ല. എനിക്കത് പറ്റില്ല. മറ്റാരെയെങ്കിലും വിളിച്ച് അഭിനയിപ്പിച്ചോളൂ എന്ന് പറയണം” – അനുമോൾ വ്യക്തമാക്കുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക