എറണാകുളം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെ പോളിങ് ബൂത്തിലേക്ക് മദ്യപിച്ചെത്തിയ പ്രിസൈഡിങ് ഓഫിസര്‍ പിടിയില്‍. മരോട്ടിച്ചുവടിലെ സെന്റ് ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിങ് ഓഫിസര്‍ പി വര്‍ഗീസിനെയാണ് പിടികൂടിയത്. ഇയാള്‍ക്ക് പകരം മറ്റൊരു പ്രിസൈഡിങ് ഓഫിസറെ ചുമതലപ്പെടുത്തി.

പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചാണ് എത്തിയതെന്ന വോട്ടര്‍മാരുടെ പരാതിയിലാണ് പോലിസ് നടപടി. ഇയാളെ സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. വിഷയത്തില്‍ പോലിസ് തിരഞ്ഞെടുപ്പ് കമ്മീഷന് റിപോര്‍ട്ട് കൈമാറും.ഓഫിസര്‍ക്കെതിരേ നടപടിയുണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക