രാജ്യസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ഇടതു മുന്നണിക്ക് വേണ്ടി മത്സരിക്കും . ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. എൽഡിഎഫിലേക്കു വന്നതിനെത്തുടർന്നാണ് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവച്ചത്. കേരള കോൺഗ്രസ് മുന്നണിയിലേക്കു വന്നതുവഴി ലഭിച്ച സീറ്റ് അവർക്കുതന്നെ നൽകാൻ യോഗം തീരുമാനിക്കുകയായിരുന്നു.

പാലായിലെ പരാജയത്തോടു കൂടി അധികാരസ്ഥാനങ്ങൾ എല്ലാം നഷ്ടപ്പെട്ട ജോസ് കെ മാണി രാജ്യസഭയിലേക്ക് മടങ്ങുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്. അധികാരം ഇല്ലാത്തതിനാൽ ഔദ്യോഗികമായ പരിപാടികളിൽ പങ്കെടുക്കുവാൻ അദ്ദേഹം നേരിടുന്ന പരിമിതികൾ ജോസ് കെ മാണിയെയും അനുയായികളെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. ഇതിനൊരു പരിഹാരം കാണണമെങ്കിൽ അദ്ദേഹം വീണ്ടും എംപി ആകണം എന്നാണ് അടുത്ത ആളുകൾ നടത്തുന്ന പ്രചരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലായിൽ തോറ്റാൽ ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് മടങ്ങുമെന്ന് രാഷ്ട്രീയ എതിരാളികൾ വ്യാപകമായി പരിഹാസം ഉയർത്തിയിരുന്നു. അവരുടെ വാദഗതികൾ ശരിയാണ് എന്ന് ജനങ്ങൾ വിലയിരുത്തുമോ എന്ന ആശങ്ക പാർട്ടിക്കുള്ളിലെ ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. അർഹരായ മറ്റേതെങ്കിലും നേതാവിന് ജോസ് കെ മാണി പദവി കൈമാറണമെന്നാണ് ഇവർ ഉയർത്തുന്ന ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക