തിരുവനന്തപുരം: പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി നേതൃയോഗത്തില്‍ തീരുമാനം. പാര്‍ട്ടി വിഷയങ്ങള്‍ സംഘടയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്ന് നിര്‍ദേശം, കൂടാതെ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും യോഗത്തില്‍ നിര്‍ദേശം. മുന്‍ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും, വി എം സുധീരനും യോഗത്തില്‍ പങ്കെടുത്തില്ല.

കൂടാതെ മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. പുനസംഘടിപ്പിക്കപ്പെട്ട നിര്‍വ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡല്‍ഹിയിലായതിനാല്‍ പ്രചാരണ വിഭാഗം തലവനായ കെ.മുരളീധരന്‍ എംപിയും യോഗത്തില്‍ പങ്കെടുക്കുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി നിര്‍വാഹക സമതി അംഗങ്ങള്‍, കെപിസിസി സ്ഥിരം ക്ഷണിതാക്കള്‍, കെപിസിസി പ്രത്യേക ക്ഷണിതാക്കള്‍, പോഷകസംഘടനാ പ്രസിഡന്റുമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. നാളെ നിര്‍വാഹക സമിതി അംഗങ്ങളുടെ പ്രത്യേക യോഗം ചേരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക