ദേശീയ പാതയില്‍ ബസ് സ്കൂട്ടറില്‍ ഇടിച്ച്‌ ദമ്ബതികള്‍ തല്‍ക്ഷണം മരിച്ചു. കക്കോടി കുഴക്കുമിറി ഷൈജു കെ.പി (ഗോപി – 43), ഭാര്യ ജീമ (38) എന്നിവര്‍ക്കാണ് ദാരുണാന്ത്യം. കോഴിക്കോട് ഡി.ഡി ഓഫിലെ പ്യൂണാണ് ഷൈജു.

ദേശീയ പാത ബൈപാസില്‍ വേങ്ങേരിക്കും മലാപ്പറമ്ബിനും ഇടയിലാണ് സംഭവം.ഷൈജുവിന് ചികിത്സാവശ്യാര്‍ഥം ആശുപത്രിലേക്ക് പുറപ്പെട്ടതായിരുന്നു ദമ്ബതികള്‍ എന്നാണ് വിവരം. ഇവര്‍ക്ക് 13ഉം 11ഉം വയസ്സുള്ള കുട്ടികളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക