തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​രി​ല്‍ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തോ​ടെ സ്​​കൂ​ള്‍ തു​റ​ന്ന​ദി​നം ത​ന്നെ കോ​ട്ട​ണ്‍​ഹി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്​​കൂ​ള്‍ അ​ട​ച്ചു. ഇനി വെള്ളി​യാ​ഴ്​​ച​യേ തു​റ​ക്കൂ. യു.​പി, ഹൈ​സ്​​കൂ​ള്‍ ക്ലാസു​ക​ളി​ലെ എ​ട്ട്​ അ​ധ്യാ​പ​ക​രി​ലാ​ണ്​ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ര്‍ ക​ഴി​ഞ്ഞ ദി​വ​സം സ്​​കൂ​ള്‍ ശുചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച്‌​ വ്യാ​പൃ​ത​രാ​യ​വ​രാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രും തി​ങ്ക​ളാ​ഴ്​​ച സ്​​കൂ​ളി​ല്‍ എ​ത്തി​യി​ല്ല.

എ​ന്നാ​ല്‍, ഇ​വ​ര്‍​ക്ക്​ മ​റ്റ്​ അ​ധ്യാ​പ​ക​രു​മാ​യി സ​മ്ബ​ര്‍​ക്ക​മു​ള്ള​തി​നാ​ല്‍ സ്​​കൂ​ളി​ന്​ അ​വ​ധി ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​ണ്‍​ഹി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യു​ടെ സ​മീ​പ​ത്തു​ള്ള എ​ല്‍.​പി സ്​​കൂ​ളി​ലാ​ണ് മ​ന്ത്രി​മാ​രാ​യ വി. ​ശി​വ​ന്‍​കു​ട്ടി, ആ​ന്‍​റ​ണി രാ​ജു, ജി.​ആ​ര്‍. അ​നി​ല്‍ എ​ന്നി​വ​ര്‍ പ​െ​ങ്ക​ടു​ത്ത ​ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​െന്‍റ സം​സ്​​ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. സം​സ്ഥാ​ന​ത്തെ മ​റ്റ് ഏ​താ​നും​ സ്​​കൂ​ളു​ക​ളി​ലും അ​ധ്യാ​പ​ക​ര്‍​ക്ക്​ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക