ജീവനക്കാരെ ഞെട്ടിക്കുന്ന തീരുമാനവുമായി പ്രമുഖ ഷേയ്പ് വെയര്‍ കമ്ബനിയായ സ്പാങ്‌സ് ജീവക്കാര്‍ക്ക് ലോകത്ത് എവിടെയും യാത്ര ചെയ്യുന്നതിന് രണ്ട് ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റും10,000 ഡോളറുമാണ് കമ്ബനി പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കമ്ബനിയുടെ സ്ഥാപകയുമായ സാറ ബ്ലേക്ക്ലിയാണ് ആരെയും ഞെട്ടിക്കുന്ന ആനുകൂല്യം പ്രഖ്യാപിച്ചത്.

കമ്ബനിക്ക് ബ്ലാക്ക്സ്റ്റോണില്‍ നിന്ന് 1.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ ഓഫര്‍ ലഭിച്ചിരിന്നു. ഇത് ആഘോഷിക്കാനാണ് ഇത്തരത്തില്‍ ഒരു ആനുകൂല്യം പ്രഖ്യാപിച്ചത്. സാറ ബ്ലേക്ക്ലി ഷേയ്പ് വെയര്‍ കമ്ബനി സ്ഥാപിച്ചതിന് ശേഷം ലോകത്തിലെതന്നെ പ്രായംകുറഞ്ഞ ശതകോടീശ്വരി എന്ന നേട്ടം കൈയ്യിവരിച്ചിരുന്നു.20 വര്‍ഷം മുമ്ബ് വീടുതോറും ഫാക്സ് മെഷീനുകള്‍ വിറ്റാണ് സാറ ബ്ലേക്ക്ലി തന്റെ പ്രവര്‍ത്തം ആരംഭിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക